16/8/08

ഏകാകിനി


ഇരുണ്ട യാമങ്ങളിലൂടെ
ഞാന്‍ പൊയ്‌ക്കൊണ്ടിരുന്നു
വിജനതയില്‍ പതിയിരുന്ന
പിശാചുക്കളുടെ നിറവും
കറുപ്പായതിനാല്‍
ഞാന്‍ ഭയന്നില്ല.

എന്നാല്‍,
അവയുടെ അട്ടഹാസമെന്നെ
ഭയപ്പെടുത്തി.
ആരാണെനിക്കാശ്രയം
ഞാനേകയാണ്‌.

ഇരുട്ടിന്റെ താഴ്‌വരയില്‍
നിന്നനേകം കണ്ണുകളെന്നെ
തുറിച്ചു നോക്കുന്നു.
ആരാണെനിക്കാശ്രയം
ഞാനേകയാണ്‌.

ഇരുള്‍മൂലകളില്‍
നിന്നെയ്‌ത,
ചോരമണമുള്ള
അമ്പുകളേറ്റെന്റെ
ആശയുടെ കണങ്ങളും
അറ്റുവീണു.
അറ്റുവീണ കണങ്ങളോരോന്നായി
പെറുക്കിയെടുത്ത്‌
ഞാനും യാത്ര തുടര്‍ന്നു.

കറുത്ത പ്രണയവും
ദുഷിച്ച വായുവും
കനല്‍ വിരിച്ച പാത താണ്ടി,
്‌ദൂരെയുള്ള പ്രകാശവര്‍ഷം
കണ്ടെത്തി.
അത്‌,
എന്റെ പ്രതീക്ഷയാണ്‌.

ദുര്‍ഘടമായ
വഴി്‌ത്താരയുടെ
അവസാനം കണ്ടെത്തിയ
പ്രതീക്ഷ തേടി
ഞാന്‍ നടന്നടുക്കുകയാണ്‌.

ഞാനേകയാണ്‌
ആരാണെനിക്കാശ്രയം.

11 അഭിപ്രായങ്ങൾ:

ഫസല്‍ ബിനാലി.. പറഞ്ഞു...

മഴ പെറ്റുപെരുകയാണല്ലോ ഒരാരവത്തോടെ...
ആശംസകള്‍

പ്രയാസി പറഞ്ഞു...

സാരമില്ല കുറച്ചു കഴിയുമ്പോള്‍ ആരെങ്കിലുമൊക്കെ വരും
പ്രതീക്ഷയോടെ കാത്തിരിക്കൂ..

ആശംസകള്‍

ബഷീർ പറഞ്ഞു...

അതെ, ആരെങ്കിലും വരാതിരിക്കില്ല.

അന്ന് ഇരുട്ടൊക്കെ വെളിച്ചമാകും..

ആശംസകള്‍

PIN പറഞ്ഞു...

കാത്തിരിക്കൂ..
കരയാതെ...
കണ്ണടയ്ക്കാതെ...
കരളുറപ്പോടെ....
കിനാവിന്റെ നിറവുമായി-
കടന്നു വരും ഒരുവൻ ഒരുനാൾ
തീർച്ച....

സസ്നേഹം
PIN

sv പറഞ്ഞു...

മഴ .. മഴ... വിരഹ മഴ .....


പ്രണയം ഒരു മഴയായി മാറുന്നു...

പെയ്തു തോരാത്ത മഴ പൊലെ ...

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

മുസ്തഫ പെരുമ്പറമ്പത്ത് പറഞ്ഞു...

യാത്രതുടരുക...
ഏകാകിനിക്ക്
കൂട്ടിന് അക്ഷരമുണ്ട്...
ഇരുളടഞ്ഞവഴികളിലെന്നും
അതിന്റെ വെട്ടം കൂട്ടിനായുണ്ടാവും...
ഭാവുകങ്ങള്‍...!

Areekkodan | അരീക്കോടന്‍ പറഞ്ഞു...

ഞാന്‍ ആദ്യമായിട്ടാ ഈ മഴത്തീരത്ത്‌.ആ ടെമ്പ്ലേറ്റ്‌ തകര്‍പ്പന്‍ തന്നെ.കവിത എന്റെ ഈ തലയില്‍ കയറാത്തതിനാല്‍ ഒന്നും പറയാനറിയില്ല.

Sarija NS പറഞ്ഞു...

പ്രതീക്ഷയുള്ളയാള്‍ ഏകാകിനിയാണോ? :)

--xh-- പറഞ്ഞു...

"ഏകാകിനി" - നമ്മള്‍ എല്ലാവരും ഒരു കണക്കിനു നോക്കിയാല്‍ ഏകാകികള്‍ അല്ലെ? ചിലര്‍ എതു പരിതസ്തികളെയും നേരിട്ടു മുന്നേറും. ചിലര്‍ കാലിടറി യാത്ര മതിയാക്കും. എന്നും നമുക്കു ആശ്രയം നമ്മല്‍ മാത്രം.

(തീക്കനല്‍ വാരി എറിന്‍ജ്ജൂ സൂര്യന്‍ - എന്ന പാട്ട് കേട്ടിട്ടുഡൊ? അവിയല്‍ എന്ന ടീം പാടിയതാണു.)

binoy പറഞ്ഞു...

allam vaychu pakshe etane koodutal eshtayate, mazakutty vishmikanda e lokathe allarum ottakkane arkum areum snehikan avilla allarum avanavaneya snehikunne. avanavante santhoshathinaye nammal mattullavare snehikum.

mazanilavu പറഞ്ഞു...

ivide kochil mazaum nilavum kandumutti mazkuttiku enthengilum advice tharamaoo