14/9/08

ഭക്ഷണമുറി


മഞ്ഞനിറമുള്ള വെളിച്ചം
അലങ്കാരമായ
ഭക്ഷണമുറിയായിരുന്നു അത്‌
വാന്‍ഗോഗിന്റെ
ഉരുളക്കിഴങ്ങു തീറ്റക്കാരെ
ഓര്‍മിപ്പിക്കുന്ന
ചുളിഞ്ഞ മുഖമുള്ള
ആളുകള്‍
ശബ്ദമില്ലാതെ
തിന്നു കൊണ്ടിരുന്നു
അഴുക്കു പിടിച്ച
നീളന്‍ പാത്രത്തിലെ
ഭക്ഷണവസ്‌തു ഞാനായിരുന്നു

മങ്ങിയ വെളിച്ചത്തിന്റെ
മറവില്‍,
അവരെന്നെ കീറിമുറിച്ചു തിന്നു
പതുക്കെ,
കത്തിയും ഫോര്‍ക്കും
എന്റെ അവയവങ്ങളിലേക്ക്‌
ആഴ്‌ന്നിറങ്ങി
കണ്ണ്‌,
കാത്‌,
കരള്‍,
മൂക്ക്‌്‌,
ചുണ്ട്‌,
ഒടുവില്‍ ഹൃദയവും.
മുറിഞ്ഞു വിണ
ഹൃദയത്തിന്റെ
കെഷണം രുചിച്ചു
നോക്കി വിധികര്‍ത്താക്കള്‍
വിധിച്ചു.
'' ഇതിനു രുചിയില്ല
ഉപയോഗശൂന്യം""

കരിയിലകള്‍ക്കിടയില്‍
മഴയും മഞ്ഞുമേറ്റ്‌
ആര്‍ക്കോ വേണ്ടി
എന്റെ ഹൃദയം
കാത്തു കിടന്നു
കാത്തിരിപ്പിനൊടുവില്‍
രുചിയില്ലാത്ത്‌ ഹൃദയം
ചിതലുകള്‍ക്ക്‌ ഭക്ഷണമായി

3 അഭിപ്രായങ്ങൾ:

സുല്‍ |Sul പറഞ്ഞു...

നന്നായിരിക്കുന്നു വരികള്‍!

-സുല്‍

--xh-- പറഞ്ഞു...

ഹ്രുദയം - ഉപഭോഗ സംസ്കാരത്തില്‍ അധിഷ്ടിതമായ ലോകത്ത് ആരും ഒരു പണത്തൂക്കം വില കല്പിക്കാത രത്നം.

വ്യാകുലതകളെ നന്നയി ആവാഹിച്ചീരീക്കുന്നു വരികളിലേക്ക്.

siva // ശിവ പറഞ്ഞു...

ചിലപ്പോഴൊക്കെ ഇങ്ങനെയൊക്കെ എനിക്കും തോന്നാറുണ്ട്...