ഉരുകുന്ന എന്റെ മനസ്സിനു
പകരം നീയെന്താണ് എനിക്ക് തരിക?
കത്തിത്തീരാത്ത മെഴുകുതിരിയോ?
ചേറില്‍ ചവിട്ടിക്കുഴച്ച
എന്റെ സ്നേഹത്തിനു പകരം
നീയെന്താണ് തരിക?
മാഞ്ഞു തുടങ്ങിയ മഴവില്ലോ?
കണ്ണീരില്‍ മുക്കിപ്പൊരിച്ച
സ്വപ്നങ്ങള്‍ക്കു പകരവും
ചൂളയില്‍ ചുട്ടെടുത്ത പ്രതീക്ഷകള്‍ക്കു പകരവും
നീയെന്താണ് തരിക?
്അതെല്ലാം പോകട്ടേ,
എന്റെ ഈ ആവലാതികള്‍ക്കു നീ
എന്തുത്തരമാണ് തരിക?
മഴയുടെ കഥ; മകളുടേയും
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
4 അഭിപ്രായങ്ങൾ:
വിഹ്വലതകളുടെ ഒരു കൊളാഷ് ആണല്ലോ മാഷെ ഈ കവിത...
ആവലാതികള്‍ക്ക് ഉത്തരമല്ല...പരിഹാരമാ ആവശ്യം...
മഴയുടെ മകൾക്കും ഉരുക്കുന്ന മനസ്സോ ?
mazhyude makalkum angane oru hridayam und varavoorane..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ