31/12/08

മെഴുകുതിരി


ഞാന്‍ കാണുമ്പോള്‍,
ഒരു ജന്മത്തിന്റെ ദുരിതവും പേറി
നനഞ്ഞു കുതിര്‍ന്ന പൂഴിമണലില്‍
ഒളിച്ചിരിക്കുകയായിരുന്നു അവള്‍.
അസഹ്യമായ ചൂടില്‍ നിന്ന്‌
രക്ഷപ്പെടാനെന്ന പോലെ.
കടപ്പുറത്തെ കരിമണലില്‍
കറുത്തു നീണ്ട നാസികത്തുമ്പു
ആര്‍ക്കോ കത്തിക്കാനെന്ന ഭാവേന അലക്ഷ്യമായി
നീട്ടിയിട്ട്‌ അവള്‍ കിടന്നു.
വെളുത്തു നീണ്ട ഉടല്‍
പകുതിയോളം ഉരുകിത്തീര്‍ന്നും
കരിമണല്‍ കുത്തിത്തറച്ച്‌
കുത്തുകള്‍ വീണും വികൃതമായിരുന്നു.
എരിഞ്ഞുതീരുമെന്നറിഞ്ഞിട്ടും,
വേദനയില്‍ അലിഞ്ഞില്ലാതാകുമ്പോഴും
ഇരുളിനെ വെളിയിലാക്കി കാവല്‍ നിന്ന്‌
സ്വയം ഉരുകിയൊലിച്ച അവള്‍ക്കു
എന്റെ ഛായയല്ലേ?
വശങ്ങളില്‍ ഉരുകിയൊലിച്ച
ശരീരാവശിഷ്ടങ്ങള്‍
പറ്റിപ്പിടിച്ച്‌ രൂപം മാറിയ ആ
മെഴുകുതിരി ഞാന്‍ തന്നെയല്ലേ?
വേദനയുടെ കരിമണല്‍ പറ്റി
എന്റെ മനസ്സും വികൃതമായിരിക്കുന്നു..
ഉള്ളില്‍ അണയാതെ നില്‍ക്കുന്ന തിരിയും
വെന്തു തീരാറായ ഹൃദയവും പേറി
തണുത്തുറഞ്ഞ ജലാശയങ്ങള്‍ തേടുന്ന
ഞാന്‍ തന്നെയാണാ മെഴുകുതിരി.

11 അഭിപ്രായങ്ങൾ:

വരവൂരാൻ പറഞ്ഞു...

ഉള്ളില്‍ അണയാതെ നില്‍ക്കുന്ന തിരിയും
വെന്തു തീരാറായ ഹൃദയവും പേറി
തണുത്തുറഞ്ഞ ജലാശയങ്ങള്‍ തേടുന്ന
ഞാന്‍ തന്നെയാണാ മെഴുകുതിരി.
എങ്കിലും.. ഉരുകി തീരുപ്പോഴും
ഇരുളിനെ വെളിയിലാക്കി കാവല്‍
നിന്നുവെന്നങ്കിലും സമാധാനിക്കാം

പുതുവൽസരാശംസകൾ

--xh-- പറഞ്ഞു...

touching lines... especially the last part... vaayichu kazinjaalum manassilninnu maayan kootakkatha varikal...

ഞാന്‍ ആചാര്യന്‍ പറഞ്ഞു...

ഹാപ്പി ന്യൂയീയര്‍ 2009... :D

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

നന്നായിരിക്കുന്നു...
നിറസമൃദ്ധമായ നവവല്‍സരം ആശംസിക്കുന്നു....
ഹൃദയപൂര്‍‌വ്വം...

കാസിം തങ്ങള്‍ പറഞ്ഞു...

നല്ല വരികള്‍. നന്മ നിറഞ്ഞ പുതുവര്‍ഷം പിറക്കട്ടെ.

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

'വേദനയില്‍ അലിഞ്ഞില്ലാതാകുമ്പോഴും
ഇരുളിനെ വെളിയിലാക്കി കാവല്‍ നിന്ന്‌
സ്വയം ഉരുകിയൊലിച്ച അവള്‍ക്കു
എന്റെ ഛായയല്ലേ...'

മഴമകളെ...
'മറ്റുള്ളവര്‍ക്കായ് സ്വയം കത്തിയെരിയുന്ന
സുസ്നേഹമൂര്‍ത്തിയാം സൂര്യാ'

വേദനകള്‍ ഉരുകിയൊലിച്ച ഈ
സന്ധ്യയില്‍ ഒരു തിരിനാളം
വെയിലേറ്റു വാടിയ ചക്രവാളത്തിനു
നേരെ വിരല്‍ ചൂണ്ടുന്നു...!!

ആശംസകള്‍...

Unknown പറഞ്ഞു...

soyam uruki theerumpolum....mattullavaru velicham nalkukayanu..mezhukuthiri...

അജ്ഞാതന്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
അജ്ഞാതന്‍ പറഞ്ഞു...

കാലുകളുരുക്കിയാണ് അവളെ ഒരു സ്ഥലത്ത് ഉറപ്പിച്ചു നിര്‍ത്താറ്.

ദീപാങ്കുരന്‍ പറഞ്ഞു...

mazhayude makale... enthundu varthakal? eee kavitha valara bore...

Unknown പറഞ്ഞു...

ഇതിലെ ഒരുപാടു കവിതകൾ ഞാൻ വായിച്ചു. കവിതകൾ എല്ലാം തന്നെ അതി മനോഹരം ആയിരിക്കുന്നു.ഈ പൊസ്റ്റ്കൾ ഇനിയും പബ്ലീഷ് ചെയ്യുമ്പോൾ ഒരു കോപ്പി എനിക്കയക്കൻ മനസ്സുണ്ടാവണേ...