പെയ്തൊഴിഞ്ഞ മഴക്കാലത്തിനു
മുമ്പാണ് നിളേ,
നീ നിറഞ്ഞൊഴുകിയത്...
ആ മഴക്കാലത്തിനു,
സന്തോഷത്തിന്റെ,
നിര്‍വൃതിയുടെ മണം.
ഇന്നാര്‍ക്കു വേണ്ടിയാണു
നിളേ നീ വറ്റിത്തീരുന്നത്?
പൊള്ളിയടരുന്നത്്?
ചുടുകണ്ണീര് വീണു ഉരുകിത്തീര്‍ന്ന
നിന്റെ മാറിടത്തിനു മുകളില്‍
ഇന്ന് കാക്കപ്പൂവുകള്‍
ബലിതര്‍പ്പണം നടത്തുന്നു.
ഒഴുകുമ്പോള്‍ പൊട്ടിച്ചിരിക്കുന്ന
നിന്റെ പാദസരമിന്നെവിടെ?
പട്ടാമ്പിപ്പാലത്തിനു താഴേ
നിറം മങ്ങിക്കിടക്കുന്ന അവയെ
നീ ആര്‍ക്കു വേണ്ടിയാണ് വലിച്ചെറിഞ്ഞത്?
മണല്‍ തുരന്ന് തുരന്ന് പോകുമ്പോള്‍ കാണുന്നു
നിളേ....
നിനക്കിന്ന് ഹൃദയവുമില്ല!!
ആര്‍ക്കു വേണ്ടി?
ആര്‍ക്കു വേണ്ടി നീ
പൊള്ളിയടരുന്നു?
വീണ്ടുമൊരു മഴക്കാലം വരും.
ഇനി പെയ്യാന്‍ പോകുന്ന മഴയില്‍
നീ കുലംകുത്തിയൊഴുകും.
അന്ന് നിന്റെ പ്രളയത്തില്‍
ഒലിച്ചു പോകട്ടെ കറുത്ത കരടുകള്‍...
(ഇത് നിളയുടെ കഥയല്ല... ഞാനാണിതില്‍ നിള... എന്നെക്കുറിച്ച് ഞാന്‍ എഴുതിയ വിത)
മുമ്പാണ് നിളേ,
നീ നിറഞ്ഞൊഴുകിയത്...
ആ മഴക്കാലത്തിനു,
സന്തോഷത്തിന്റെ,
നിര്‍വൃതിയുടെ മണം.
ഇന്നാര്‍ക്കു വേണ്ടിയാണു
നിളേ നീ വറ്റിത്തീരുന്നത്?
പൊള്ളിയടരുന്നത്്?
ചുടുകണ്ണീര് വീണു ഉരുകിത്തീര്‍ന്ന
നിന്റെ മാറിടത്തിനു മുകളില്‍
ഇന്ന് കാക്കപ്പൂവുകള്‍
ബലിതര്‍പ്പണം നടത്തുന്നു.
ഒഴുകുമ്പോള്‍ പൊട്ടിച്ചിരിക്കുന്ന
നിന്റെ പാദസരമിന്നെവിടെ?
പട്ടാമ്പിപ്പാലത്തിനു താഴേ
നിറം മങ്ങിക്കിടക്കുന്ന അവയെ
നീ ആര്‍ക്കു വേണ്ടിയാണ് വലിച്ചെറിഞ്ഞത്?
മണല്‍ തുരന്ന് തുരന്ന് പോകുമ്പോള്‍ കാണുന്നു
നിളേ....
നിനക്കിന്ന് ഹൃദയവുമില്ല!!
ആര്‍ക്കു വേണ്ടി?
ആര്‍ക്കു വേണ്ടി നീ
പൊള്ളിയടരുന്നു?
വീണ്ടുമൊരു മഴക്കാലം വരും.
ഇനി പെയ്യാന്‍ പോകുന്ന മഴയില്‍
നീ കുലംകുത്തിയൊഴുകും.
അന്ന് നിന്റെ പ്രളയത്തില്‍
ഒലിച്ചു പോകട്ടെ കറുത്ത കരടുകള്‍...
(ഇത് നിളയുടെ കഥയല്ല... ഞാനാണിതില്‍ നിള... എന്നെക്കുറിച്ച് ഞാന്‍ എഴുതിയ വിത)
19 അഭിപ്രായങ്ങൾ:
:| I canot comment - sometimes, words are not enough to describe wht you feel...
വീണ്ടുമൊരു മഴക്കാലം വരും.
ഇനി പെയ്യാന്‍ പോകുന്ന മഴയില്‍
നീ കുലംകുത്തിയൊഴുകും.
അന്ന് നിന്റെ പ്രളയത്തില്‍
ഒലിച്ചു പോകട്ടെ കറുത്ത കരടുകള്‍...
വരികള്‍ ഒത്തിരി ഇഷ്ടമായ്.. പക്ഷെ ഇപ്പൊ നിനക്കു നല്ല അടിയുടെ കുറവുണ്ട്... ഞാന്‍ തിരക്കിലാ... പിന്നെ വിശദമായ് വരാം...
" വീണ്ടുമൊരു മഴക്കാലം വരും.
ഇനി പെയ്യാന്‍ പോകുന്ന മഴയില്‍
നീ കുലംകുത്തിയൊഴുകും.
അന്ന് നിന്റെ പ്രളയത്തില്‍
ഒലിച്ചു പോകട്ടെ കറുത്ത കരടുകള്‍... "
da;
ഈ വരികളില്‍ ഞാന്‍ നിന്‍െറ ജീവിതം കാണുന്നുണ്ട്
പുതിയ പ്രതീക്ഷയും
തീര്‍ച്ചയായും സംഭവിക്കാന്‍ പോകുന്നതെല്ലാം
നല്ലതിനാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.
തീര്‍ച്ചയായും
ഇനി പെയ്യാന്‍ പോകുന്ന മഴയില്‍
നീ കുലംകുത്തിയൊഴുകും.
അന്ന് നിന്റെ പ്രളയത്തില്‍
ഒലിച്ചു പോകും ഈ കറുത്ത കരടുകള്‍...
ആശംസകള്‍
അഭിനന്ദങ്ങള്‍
നിന്‍െറ പുതിയ തീരുമാനത്തിന്
നിളയുടെ തീരത്ത് എത്രയോ മനുഷ്യജന്മങ്ങള് ഒഴുകിയമര്ന്നിരിക്കുന്നു. നാവായിയും, മാമാങ്കവും എത്ര ജീവനുകള്‍ തൂത്തെറിഞ്ഞരിക്കുന്നു? എന്തിനെന്നറിയാതെ എത്രയോ പേര്. അവിടെയെവിടെയാണു നിന്റെ കറുത്ത കറുത്തകരടുകളുടെ സ്ഥാനം? നിള ഇനിയും വറ്റും. ഒഴുകും. അപ്പോഴെയല്ലാം കരടുകള്‍ അടിയുകയും ഒഴുകുകയും ചെയ്യും. അതാണ് നദി. നദിയുടെ ജന്മവും അതിനുവേണ്ടിയാണ്. എങ്കിലും, ഒരു കുത്തൊഴുക്കില്‍ മാഞ്ഞുപോകട്ടെ നിന്റെ അഴലും അനുരാഗത്തിന് നൊമ്പരവും.... കവിത കൊള്ളാം... ഇഷ്ടപ്പെട്ടു... തുടര്‍ന്നെഴുതുക... സ്നേഹപൂര്‍വം...
വീണ്ടുമൊരു മഴക്കാലം വരും.
ഇനി പെയ്യാന്‍ പോകുന്ന മഴയില്‍
നീ കുലംകുത്തിയൊഴുകും.
അന്ന് നിന്റെ പ്രളയത്തില്‍
ഒലിച്ചു പോകട്ടെ കറുത്ത കരടുകള്‍...
പ്രത്യാശ നിലനില്ക്കട്ടെ.... പൂവണിയട്ടെ....
ആശംസകളോടെ,
ആര്‍ക്കു വേണ്ടി?
ആര്‍ക്കു വേണ്ടി നീ
പൊള്ളിയടരുന്നു?
(ഇത് നിളയുടെ കഥയല്ല... ഞാനാണിതില്‍ നിള... എന്നെക്കുറിച്ച് ഞാന്‍ എഴുതിയ വിത)
MANNANKATTA----------
മഴ പെയ്യുക തന്നെ ചെയ്യും...
കാത്തിരിക്കുക..
പൊള്ളിയടരുന്ന ഇലകളെ
പച്ചകൊണ്ട് മൂടാന്‍..
വീണ്ടുമൊരു മഴക്കാലം വരും.
ഇനി പെയ്യാന്‍ പോകുന്ന മഴയില്‍
നീ കുലംകുത്തിയൊഴുകും.
അന്ന് നിന്റെ പ്രളയത്തില്‍
ഒലിച്ചു പോകട്ടെ കറുത്ത കരടുകള്‍...
തീര്‍ച്ചയായും
നല്ല വരികള്‍...
വീണ്ടുമൊരു മഴക്കാലം വരും.
ഇനി പെയ്യാന്‍ പോകുന്ന മഴയില്‍
നീ കുലംകുത്തിയൊഴുകും.
അന്ന് നിന്റെ പ്രളയത്തില്‍
ഒലിച്ചു പോകട്ടെ കറുത്ത കരടുകള്‍... "..
ഈ വരികള്‍.......
പ്രതീക്ഷകള്‍ മാത്രമാണ് ആഗ്രഹങ്ങളും.....
മഴയുടെ മകളായതിനാലാവും
മഴയുടെ മുഖമാണ് നിനക്ക്
mazhayude makalude
mazha nananjulla varikal.
good writing.
കാണുന്ന സ്വപനങ്ങളെല്ലാം ഫലിക്കുന്ന ഒരു കാലം വരുമായിരിക്കും അല്ലെ ?
നല്ല വിത
വളരെ നല്ല കവിത...
ആശംസകള്‍...*
ആ മഴക്കാലം വേഗം വരട്ടെ...
:-)
രണ്ട് വട്ടം വായിച്ച് നോക്കിയിട്ട് പോസ്റ്റാമായിരുന്നു. എന്തിനാ ഇത്രയും വരികള്‍
പ്രത്യാശയുടെ ചിരാതുകള്‍ കെടാതിരിക്കട്ടെ...
നിറഞ്ഞ ആശംസകള്‍...
നിളേ....
നിനക്കിന്ന് ഹൃദയവുമില്ല!!
Jeevan thanneyillo ippol...!
Manoharam, Ashamsakal...!!!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ