മഴയുടെ കഥ; മകളുടേയും
6/3/10
ചുടലയക്ഷി
ഇല്ല. താവ്രമായ സാന്ത്വനങ്ങള്‍ക്കു
എന്റെ ദാഹത്തെ ശമിപ്പിക്കാനാവില്ല.
ഉള്‍ക്കനലുകളെ ഊതിയൂതി
കത്തിജ്വലിക്കുന്ന കല്‍വിളക്കാവണമെനിക്ക്.
അതെ,
എനിക്കിപ്പോള്‍ കല്‍വിളക്കാവണം.
എന്തുകൊണ്ട് കല്‍വിളക്കെന്നല്ലേ..
ജ്വലിക്കുന്ന സൗന്ദര്യമാണു തീ..
എന്റെ സൗന്ദര്യത്തില്‍ ഭ്രമിച്ചു വരുന്ന
കീടങ്ങളെ ആവാഹിച്ച്
അവയുടെ രക്തത്തില്‍ നനയണമെനിക്ക്..
കല്ലില്‍ നിന്നൊലിക്കുന്ന
ചോരത്തുള്ളികള്‍
മുറിവേറ്റ മനസ്സിന്റേയും
പെണ്‍കനലിന്റേയും കഥ പറയുമ്പോള്‍
നാവു നുണച്ച്,
പുതിയ രൂപത്തില്‍
ഞാനെന്റെ ഇരകളെ തേടും..
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
1 അഭിപ്രായം:
സാഡിസമാണൊ..
:(
വരികളില്‍ പുതുമയുണ്ട്.
ഫോണ്ട് കുറച്ചൂടെ ചെറുത്താക്ക് .
എന്നാല്‍ മൈക്രോ സ്കോപ്പില്‍ വെച്ച് നോക്കാം..
(വായിക്കാന്‍ നല്ല പ്രയാസം. ഞാന്‍ കമന്റ് ഒപ്ഷനില്‍ വന്ന് ‘ഷോ ഒറിജിനല്‍ പോസ്റ്റ്‘ എടുത്താ വായിച്ചത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ