21/4/10

പറയാന്‍ കഴിയാഞ്ഞത്

മൗനത്തിന്റെ കൂട് ആദ്യം കൂട്ടിയതെപ്പോഴാണ്?

പകലുകള്‍ക്ക്

ഭയത്തിന്റെ ചിറകു മുളച്ചപ്പോഴോ?

ഇടനാഴിയിലെ നനുത്ത കാലൊച്ചയും

നേര്‍ത്ത ശ്വാസവും ഇപ്പോള്‍

എവിടെപ്പോയൊളിച്ചു?

ഒന്നുറപ്പാണ്,

പുറംവാതിലുകള്‍ക്കപ്പുറം വീശുന്ന

കാറ്റു പോലും അലോസരമുണര്‍ത്തുന്നു.

അകത്ത്

മൗനം കട്ടപിടിക്കുന്നു.

പകല്‍ക്കിനാവുകളില്‍

കൂടുകെട്ടിയ വിചിത്രമായതെന്തോ

രാത്രികളില്‍ കാത്തിരിക്കുന്നു



തൊണ്ടയില്‍ കുരുങ്ങിക്കിടന്ന

വാക്കുകള്‍ അലിഞ്ഞലിഞ്ഞില്ലാതായി.

മൊഴികളും വഴികളും ചുവരുകള്‍ക്കുള്ളില്‍

പറ്റിപ്പിടിച്ച് പതിയിരുന്നു..



ഇപ്പോള്‍,

മൗനം ചിലന്തിയുടെ രൂപത്തില്‍

ഇരയെ തേടുന്നു.

നാലു മൂലകളിലും

ഭയത്തിന്റെ മാറാലകള്‍ തൂങ്ങിയാടുന്നു.

ഏകാന്തത നിഴല്‍ വിരിക്കുന്ന അകത്തളങ്ങളിലൂടെ

നീയിപ്പോള്‍ നടക്കാതായി

ചില്ലുജാലകത്തില്‍

ഇപ്പോള്‍ നഗ്നമായ എന്റെ രൂപം മാത്രം..

3 അഭിപ്രായങ്ങൾ:

lijeesh k പറഞ്ഞു...

തൊണ്ടയില്‍ കുരുങ്ങിക്കിടന്ന

വാക്കുകള്‍ അലിഞ്ഞലിഞ്ഞില്ലാതായി.

മൊഴികളും വഴികളും ചുവരുകള്‍ക്കുള്ളില്‍

പറ്റിപ്പിടിച്ച് പതിയിരുന്നു..

നന്നായിരിക്കുന്നു..ആശംസകള്‍

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

പ്രവാസത്തിന്റെ വിപരീതമുഖം!!!
അലോസരമില്ലാത്ത ഒരു നിമിഷത്തിനായി കൊതിച്ചിരിക്കുന്നവര്‍‌
ഒരു വശത്ത്!!!!
മൗനം മടുത്ത ഏകാന്തയാത്രികര്‍ അകം ചുമരില്‍ ക്ലാവ്
പിടിക്കുന്ന മറുകാഴ്ചയും....

ദീപാങ്കുരന്‍ പറഞ്ഞു...

:) gollam