മഴയുടെ കഥ; മകളുടേയും
16/8/08
മുല്ലപ്പൂവിന്റെ അന്ത്യം
എന്റെ രാത്രികള്‍ക്കെപ്പോഴും
പൂവിന്റെ ഗന്ധമായിരുന്നു.
മുല്ലപ്പൂവിന്റെ.
മുല്ലപ്പൂക്കള്‍ നൃത്തം
വെയ്ക്കുന്ന രാത്രി
നിലാവ് ഒഴുകുന്ന
രാത്രിയില്‍,
ഇരുണ്ട മച്ചിന്റെ,
ഇരുണ്ട മൂലയില്‍ നോക്കി
ഞാനവയെ വിരിയിക്കും.
ഓരോ ഇതളുകളായി
ഒടുവില്‍ പൂവാകും വരെ.
പൂവിന്റെ മണവും
കാമുകന്റെ ഗന്ധവും
ഒന്നായപ്പോള്‍
ഞാനവയെ പ്രണയിച്ചു.
നീണ്ട പ്രണയത്തിനൊടുവില്‍
ചതഞ്ഞരഞ്ഞ മുല്ലപ്പൂക്കള്‍
മാത്രം ബാക്കി.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
6 അഭിപ്രായങ്ങൾ:
കാമുകന് മുല്ലപ്പൂവിന്റെ മണം...
ആശംസകള്‍
നല്ല കവിത. വാടിയാല്‍ പുതിയെത് പറിക്കുക... അങ്ങനെയങ്ങനെ എന്നും മുല്ലപ്പൂവിനെ പ്രണയിക്കുക.
ആശംസകള്‍
നല്ല കവിത.
പ്രണയത്തിന് ഒരു മുല്ലപൂവിന്റെ ഗന്ധമുണ്ട്..
നന്നായിട്ടുണ്ടു...നന്മകള് നേരുന്നു
പ്രണയത്തിന്റെ മുല്ലപ്പൂമണം കൊള്ളാം
റൊമാന്റ്ഇക്കായ വരികള്‍... കാമുകനും മുല്ലപൂവും നിലാവും രാത്രിയും വരികളെ പ്രണയാര്‍ദ്രമാക്കുന്നു....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ