ആരും അവളോടു ചോദിച്ചില്ല. അവള്‍ക്കു സന്തോഷമുണ്ടോ എന്നാരും അന്വേഷിച്ചില്ല. അകത്തു നട്ടുവളര്‍ത്തിയ ഒരു ചെടി പോലെ അവളുടെ ഉള്ളില്‍ ഏകാി്തത പൂവിട്ടു, കായ്ച്ചു. രാത്രികളില്‍ അവള് തന്റെ കിടക്കയില്‍ കിടന്നു സ്വയം പരിശോധിക്കും. പക്ഷഭേദമില്ലാത്തതും അല്‍പ്പം ക്രൂരത കലര്‍ന്നതുമായ അവളുടെ ഭാഗ്യം കെട്ട ഹൃദയത്തിലേക്കു ഉറ്റു നോക്കും. തീരെ ഫലപുഷ്ടിയില്ലാത്ത ഒരു തരിശുനിലം പോലെ നഗ്നമായി കിടക്കുകയായിരിക്കും അവളുടെ ഹൃദയം. '' നിനക്ക് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല. നീ കുറച്ചെങ്കിലും വളര്ന്നിരിക്കുമെന്ന് ഞാന്‍ വിചാരിച്ചു""
ഈ വാക്കുകള്‍ എന്റേതല്ല, പക്ഷേ ഇതാണ് ഞാന്‍...
3 അഭിപ്രായങ്ങൾ:
എന്നിട്ടും കുഞ്ഞേ....
ഈ ലോകത്തേക്ക് പിറക്കാത്തതാണു നല്ലതെന്ന് അതിനു തോന്നിക്കാണും.... ആശംസകൾ അഭിനന്ദനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ