15/11/08

പിറവി


അശാന്തിയുടെ കൊടുമുടിയില്‍
നൃത്തം ചവിട്ടുന്ന നക്ഷത്രങ്ങള്‍,
നീലക്കടലിനു മുകളില്‍
വട്ടമിട്ടു പറക്കുന്ന നിലാപ്പക്ഷികള്‍.
കറുത്ത സൂര്യന്റെ ജനനം വിളിച്ചോതുന്ന
ഈ നിമിഷങ്ങളില്‍ എന്റെ
ഗര്‍ഭപാത്രത്തില്‍ വീണ
ബീജത്തിന്‌ എങ്ങനെയാണ്‌ നിന്റെ ഛായ വരിക?
അസ്വസ്ഥമായ രാത്രികളില്‍
ഉണ്ണിയേശുവിന്റെ മുഖമുള്ള
നീ എന്നില്‍ പാകിയ വിത്തിനു
എന്റെ ഛായയാണു വേണ്ടത്‌...
കാരണം,
അശാന്തിയുടെ കൊടുമുടിയില്‍
നൃത്തം ചവിട്ടിയ നക്ഷത്രങ്ങളിലൊന്നു ഞാനാണ്‌...

9 അഭിപ്രായങ്ങൾ:

Unknown പറഞ്ഞു...

shakthamaya varikal.

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

അശാന്തിയുടെ കൊടുമുടിയില്‍
നൃത്തം ചവിട്ടിയ നക്ഷത്രങ്ങളിലൊന്നു ഞാനാണ്‌...
nannaayi....

വരവൂരാൻ പറഞ്ഞു...

മനോഹരമായിരിക്കുന്നു, ഈ പിറവി
ആശംസകൾ

നരിക്കുന്നൻ പറഞ്ഞു...

ഈ നിമിഷങ്ങളില്‍ എന്റെ
ഗര്‍ഭപാത്രത്തില്‍ വീണ
ബീജത്തിന്‌ എങ്ങനെയാണ്‌ നിന്റെ ഛായ വരിക?

ശക്തമായ വരികൾ

--xh-- പറഞ്ഞു...

strong lines.. strong emotions...

അജയ്‌ ശ്രീശാന്ത്‌.. പറഞ്ഞു...

"അശാന്തിയുടെ
കൊടുമുടികളിലൊന്നില്‍
നൃത്തം ചവിട്ടിയ
നക്ഷത്രങ്ങളിലൊന്ന്‌
നീ തന്നെയാണ്‌...

പക്ഷെ....

നിന്റെ രാത്രികള്‍ക്ക്‌
നിന്റെ സ്വപ്നങ്ങള്‍ക്ക്‌
അറിയാതെയെങ്കിലും
നിറം നല്‍കിയ
നേര്‍പകുതിയ്ക്കും
അവകാശപ്പെടാം....

അസ്വസ്തതയുടെ
ഇരുണ്ട യാമങ്ങളില്‍
നിങ്ങള്‍ വിതച്ച
വിത്തിന്‌ ഇരുവരുടെയും
ഛായ വേണമായിരുന്നെന്ന്‌....:)"

Mahi പറഞ്ഞു...

നന്നായിട്ടുണ്ട്‌

Unknown പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
അജ്ഞാതന്‍ പറഞ്ഞു...

oru comment