മഴയുടെ കഥ; മകളുടേയും
15/11/08
പിറവി
അശാന്തിയുടെ കൊടുമുടിയില്‍
നൃത്തം ചവിട്ടുന്ന നക്ഷത്രങ്ങള്‍,
നീലക്കടലിനു മുകളില്‍
വട്ടമിട്ടു പറക്കുന്ന നിലാപ്പക്ഷികള്‍.
കറുത്ത സൂര്യന്റെ ജനനം വിളിച്ചോതുന്ന
ഈ നിമിഷങ്ങളില്‍ എന്റെ
ഗര്‍ഭപാത്രത്തില്‍ വീണ
ബീജത്തിന് എങ്ങനെയാണ് നിന്റെ ഛായ വരിക?
അസ്വസ്ഥമായ രാത്രികളില്‍
ഉണ്ണിയേശുവിന്റെ മുഖമുള്ള
നീ എന്നില്‍ പാകിയ വിത്തിനു
എന്റെ ഛായയാണു വേണ്ടത്...
കാരണം,
അശാന്തിയുടെ കൊടുമുടിയില്‍
നൃത്തം ചവിട്ടിയ നക്ഷത്രങ്ങളിലൊന്നു ഞാനാണ്...
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
9 അഭിപ്രായങ്ങൾ:
shakthamaya varikal.
അശാന്തിയുടെ കൊടുമുടിയില്‍
നൃത്തം ചവിട്ടിയ നക്ഷത്രങ്ങളിലൊന്നു ഞാനാണ്...
nannaayi....
മനോഹരമായിരിക്കുന്നു, ഈ പിറവി
ആശംസകൾ
ഈ നിമിഷങ്ങളില്‍ എന്റെ
ഗര്‍ഭപാത്രത്തില്‍ വീണ
ബീജത്തിന് എങ്ങനെയാണ് നിന്റെ ഛായ വരിക?
ശക്തമായ വരികൾ
strong lines.. strong emotions...
"അശാന്തിയുടെ
കൊടുമുടികളിലൊന്നില്‍
നൃത്തം ചവിട്ടിയ
നക്ഷത്രങ്ങളിലൊന്ന്
നീ തന്നെയാണ്...
പക്ഷെ....
നിന്റെ രാത്രികള്‍ക്ക്
നിന്റെ സ്വപ്നങ്ങള്‍ക്ക്
അറിയാതെയെങ്കിലും
നിറം നല്കിയ
നേര്പകുതിയ്ക്കും
അവകാശപ്പെടാം....
അസ്വസ്തതയുടെ
ഇരുണ്ട യാമങ്ങളില്‍
നിങ്ങള്‍ വിതച്ച
വിത്തിന് ഇരുവരുടെയും
ഛായ വേണമായിരുന്നെന്ന്....:)"
നന്നായിട്ടുണ്ട്
oru comment
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ