10/3/10

തോഴി


{ആത്മാവു കൊണ്ടു കവിതയെഴുതി സ്വന്തം ജീവിതം തീച്ചൂളയിലെറിഞ്ഞ എന്റെ പ്രിയപ്പെട്ട ഷൈനത്തായെക്കുറിച്ച്... ഒരുപാട് നാള്‍ മുന്നെഴുതിയത്...}


ജാലകവാതിലില്‍
മുഖമൊളിപ്പിച്ചു വെച്ച
കറുത്ത പര്‍ദ്ദയണിഞ്ഞവളാണ്‌
ഇന്നെന്റെ തോഴി.
ഏകാന്തതയുടെ തുരുത്തിലിരുന്ന്‌
അവളെനിക്ക്‌ സ്വാതന്ത്യത്തിന്റെ
ചിറകുകള്‍ തുന്നുന്നു.

പുസ്‌തകത്താളുകളില്‍ അവള്‍
തന്റെ സ്വത്വം ഇങ്ങനെയെഴുതി;
''എനിക്ക്‌ മരിക്കണം
എനിക്ക്‌ മരിക്കണം""

ഹൃദയത്തിന്റെ ഉള്ളറകളില്‍
നിന്നുറവയെടുത്ത വിഷമുകുളങ്ങള്‍
അവളെ കനല്‍പ്പൂവാക്കിയ നിമിഷത്തിനു
പ്രണയത്തിന്റെ ഗന്ധം,
ഒറ്റപ്പെടലിന്റേയും.

ഇന്നെന്റെ സ്വപ്‌നങ്ങളില്‍
വന്നു നീയെന്നെ മാടിവിളിക്കുമ്പോള്‍
എന്റെ മാറിടങ്ങള്‍ ചുരയ്‌ക്കുന്നു.

അറ്റമില്ലാത്ത കടല്‍പ്പാലത്തിനു മുകളില്‍
ഞാന്‍ ചീന്തിയെറിഞ്ഞ നിന്റെ വാക്കുകള്‍
എന്നെ നോക്കി പല്ലിളിക്കുന്നു.
'എനിക്ക്‌ മരിക്കണം
എനിക്ക്‌ മരിക്കണം``

7 അഭിപ്രായങ്ങൾ:

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

!!

ദീപാങ്കുരന്‍ പറഞ്ഞു...

ചുരയ്‌ക്കുന്നു എന്നല്ല, ചുരക്കുന്നു എന്നാണ്‌... ആശാന്‍ കളരിയില്‍ പോടീീീീീീ

NISHAM ABDULMANAF പറഞ്ഞു...

kavi kal allam maranathe eshtta pedunnavaranooooooooooo?

ഹന്‍ല്ലലത്ത് Hanllalath പറഞ്ഞു...

കവിത മനോഹരം,..



ഷൈനയുടെ മരണത്തെക്കുറിച്ച് വിവാദം ഇന്നും തീര്‍ന്നിട്ടില്ല.
സഹോദരന്‍ ഷാജി പറയുന്നത് ഭര്‍ത്താവിന്റെ പീഡനം മൂലമാണവര്‍ മരിച്ചതെന്നാണ്;.

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

എന്താ ഇപ്പോ ഇങ്ങനെയൊരോര്‍മ്മ....?
മുന്‍പേപോയവര്‍ ഭാഗ്യവാന്മാര്‍....

ശ്രീ പറഞ്ഞു...

കവിത നന്നായി

Satheesh Haripad പറഞ്ഞു...

മനോഹരമായിട്ടുണ്ട് മാഷേ.

ഷൈനയുടെ ഓര്‍മകളിലേക്ക് വീണ്ടുമൊരു യാത്ര.
എനിക്ക് തോന്നുന്നു- ആത്മാവ് കൊണ്ടല്ല, സ്വന്തം രക്തവും ജീവവായുവുമാണ് ഷൈന കവിതയാക്കിയത്. അവ തീര്‍ന്നപ്പോള്‍ ആ കുട്ടിക്ക് അരങ്ങൊഴിയുകയേ മാര്‍ഗമുണ്ടായിരുന്നുള്ളൂ.