14/9/08

കാമുകന്‍


കറുത്ത തലപ്പാവും
നീളന്‍ കോട്ടും
തുള വീണ
മുഖംമൂടിയും
വരണ്ടുണങ്ങിയ
കാല്‍പ്പാദങ്ങളും
അവന്റെ പ്രത്യേകതയായിരുന്നു
രാത്രിയുടെ നീണ്ട
യാമങ്ങളില്‍
മരവിച്ച മുഖവുമായി
കടന്നു വന്ന്‌
അവനെന്നെ പ്രണയിച്ചു
കറുത്ത ചുണ്ടുകളില്‍
പ്രണയം നിറച്ച്‌
എന്നെ ചുംബിച്ചു
മഴ തിമിര്‍ത്തു
പെയ്യുന്ന പകലുകളില്‍
എന്നെ പുഴയ്‌ക്കു
മുകളില്‍ നിര്‍്‌ത്തി
നൃത്തം ചവിട്ടി
പെയ്‌തു തോര്‍ന്ന
മഴയിലേക്ക്‌്‌
കാമുകിയെ വലിച്ചെറിഞ്ഞ്‌
തിരസ്‌കരണത്തിന്റെ
ലോകത്തു നിന്ന്‌
യാത്രയാക്കി
എന്റെ കാമുകന്‍.
തിരസ്‌കരണത്തിന്റെ
ബാക്കിയെന്നോണം
ഞരമ്പുകളില്‍
നിന്നൊഴുകിയിറങ്ങിയ
ചോര മാത്രം
പുഴയില്‍ നേര്‍രേഖയായി

6 അഭിപ്രായങ്ങൾ:

ഫസല്‍ / fazal പറഞ്ഞു...

നല്ല വരികള്‍..

നിരക്ഷരന്‍ പറഞ്ഞു...

കവിതയെപ്പറ്റി അര്‍ത്ഥം പറയാനൊന്നും അറിയില്ല. വായിച്ചു.

--xh-- പറഞ്ഞു...

പ്രണയവും മഴയും ഇഴചേര്‍ന്ന വരികള്‍.... തിരസ്കാരതിന്റെ വേദന...
നന്നായിരിക്കുന്നു.

വരവൂരാൻ പറഞ്ഞു...

എല്ലാം വായിച്ചു വളരെ നന്നായിട്ടുണ്ട്‌, ആശംസകളോടെ മഴയുടെ കാമുകൻ

sv പറഞ്ഞു...

പ്രണയം ഒരു മഴയായി മാറുന്നു...
പെയ്തു തോരാത്ത മഴ പൊലെ ...

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

ശ്രീ പറഞ്ഞു...

കൊള്ളാം.