24/9/08

ലഹരി


ഉറക്കം ഒരു ലഹരിയാണ്‌
വീര്യം കൂടിയ മദ്യം പോലെ,
വില കൂടിയ കറുപ്പ്‌ പോലെ,
പതുക്കെ
സിരകളില്‍ പടര്‍ന്നു കയറി,
മറവിയുടെ ആഴത്തിലേക്ക്‌
തള്ളിവിട്ട്‌
സ്വപ്‌നങ്ങളില്‍ ഊഞ്ഞാലാട്ടുന്ന
ലഹരി.

എനിക്കല്‍പ്പം ലഹരി തരൂ..
നഷ്ടപ്പെട്ടതിനെക്കുറിച്ചോര്‍ത്ത്‌
ദുഖിക്കാന്‍ എനിക്കു വയ്യ.

എനിക്കു ലഹരി വേണം
എവിടെയാണത്‌ കിട്ടുക?

5 അഭിപ്രായങ്ങൾ:

--xh-- പറഞ്ഞു...

ഉറക്കം ഒരു ലഹരിയാണ്‌, അറിയാതെ നമ്മളെ കീഴ്പെടുത്തുന്ന ഒരു ലഹരി... തേടി നടന്നാല്‍ ഒഴിഞ്ഞു മാറുന്ന ഒരു മരീചിക... ശാന്തമായ മനസ്സ്, അല്ലെങില്‍ ഒരു പ്രിസ്ക്രിപ്ഷന്‍... ഈ ലഹരിയുടെ വഴികള്‍ പലതാണ്‌. ശാന്തമായ ഒരു മനസ്സ് പ്രാപ്യമാക്കു. ലഹരി നമ്മളെ തേടിവരും.

മാംഗ്‌ പറഞ്ഞു...

ഞാനു അതു തന്നെയാണു തിരക്കുന്നതു കിട്ടിയാൽ കുറച്ചെനിക്കും തരണേ

ഭൂമിപുത്രി പറഞ്ഞു...

എനിയ്ക്കുമത് തോന്നാറുണ്ട്.
കൂടുതലുറങ്ങിയാലുള്ള ‘ഹാങ്ങോവർ’മാറാൻവേണ്ടി
പിന്നെയും ഉറങ്ങേണ്ടി വരികയെന്ന ഭൗതികയാഥാർത്ഥ്യം പോലും,നിദ്രയ്ക്കൊരു ലഹരിയുടെ സ്വഭാവം കൊടുക്കുന്നുണ്ട്.

മഴയുടെ മകള്‍ പറഞ്ഞു...

കിട്ടാത്തതു കൊണ്ടാണു സുഹൃത്തേ നിങ്ങളോട്‌ ചോദിച്ചത്‌.. എനിക്കു കിട്ടിയാല്‍ തീര്‍ച്ചയായും ഒരോഹരി താങ്കള്‍ക്കു തന്നെ

മാന്മിഴി.... പറഞ്ഞു...

നല്ല വരികള്‍....എനിക്കിഷ്ട്മായി....നഷ്ട്ങ്ങളൊക്കെ മറക്കാന്‍ അതു തന്നെയാ വഴി...പക്ഷെ വീണ്ടുമൊരു ഓര്‍മ്മപ്പെടുത്തലിനിടയാവുന്ന തരത്തില്‍ ഇടക്കുവെച്ചുണരരുത്......