23/12/08

വിലപ്പെട്ടത്‌


എന്റെ
കൈയിലെ നിന്റെ നിധികുംഭം ഞാനിന്ന്‌ വലിച്ചെറിയും.
നിന്ടെ വിലയേറിയ സ്‌നേഹത്തിന്റെ മുത്തുകള്‍
താഴെ,
പാറക്കൂട്ടങ്ങള്‍ക്കിടയില്‍ വീണു ചിതറും.
കടല്‍കാക്കകള്‍ അവയ്‌ക്കു മീതേ
വട്ടമിട്ടു പറക്കും.
സമുദ്രം നിന്റെ രുചിയറിയും.
ഞാന്‍,
ഞാന്‍ മാത്രം
നിന്റെ നഷ്ടപ്പെടലില്‍ പൊട്ടിച്ചിരിക്കും.
ഒടുവില്‍ ഭ്രാന്തിയെപ്പോലെ
പാറക്കൂട്ടത്തിലേക്കു ചാടിയിറങ്ങുന്ന
എന്നെ നോക്കി ആളുകള്‍ പറയും.
വിഡ്‌ഢിയായ രാജകുമാരി

10 അഭിപ്രായങ്ങൾ:

Unknown പറഞ്ഞു...

ഹായ്,,,,,,,,,,,,,,,,,,,,,

ഉപാസന || Upasana പറഞ്ഞു...

good one
:-)
Upasana

siva // ശിവ പറഞ്ഞു...

ഇങ്ങനെയൊക്കെ എഴുതാനും വായിക്കാനും നല്ല രസമായിരിക്കും, എന്നാല്‍ ഒരിക്കല്‍ ആ നിധികുംഭം ഒന്ന് ശരിക്കും വലിച്ചെറിഞ്ഞു നോക്കൂ, അപ്പോള്‍ മനസ്സിലാകും അതിന്റെ വേദന.....

മഴയുടെ മകള്‍ പറഞ്ഞു...

രസത്തിനു എഴുതിയതല്ല ശിവാ.. നീ എന്നെ തെറ്റിദ്ധരിച്ചു.. വലിച്ചെറിഞ്ഞു കളഞ്ഞ സങ്കടത്തിലാണല്ലോ ഇതെഴുതിയത്‌..

വരവൂരാൻ പറഞ്ഞു...

പാറക്കൂട്ടത്തിലേക്കു ചാടിയിറങ്ങുന്ന
എന്നെ നോക്കി ആളുകള്‍ പറയും....

നിനക്കു ശരിക്കു ഭ്രാന്താണെന്ന്
ഞാൻ പറയും ... സൂക്ഷിക്കണേ വഴുക്കലുണ്ടാവുമെന്ന്

മഴയുടെ മകള്‍ പറഞ്ഞു...

എല്ലാരും അങ്ങനെ പറയണു. എന്താ കാര്യമെന്നറിയില്ല. ശരിക്കും വട്ടായിരിക്കും അല്ലേ?

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

വിഡ്‌ഢിയായ രാജകുമാരി!!!?

--xh-- പറഞ്ഞു...

when life dont give you much choices... sometimes we do act in a way the society thinks madness... only we know the pain we endure in our minds.... paavam raajakumari...

K G Suraj പറഞ്ഞു...

നന്നായി..
തുടരുക..

അജ്ഞാതന്‍ പറഞ്ഞു...

"വിഡ്‌ഢിയായ രാജകുമാരി"