25/4/10

അമ്മയ്ക്കായ്

ബന്ധങ്ങളുടെ അറ്റുപോയ

കണ്ണികള്‍ തേടി

ഒരിക്കല്‍ക്കൂടി എനിക്കീ

ഭൂമിയില്‍ പിറവിയെടുക്കണം.

അന്നു നിന്റെ വയറ്റില്‍ത്തന്നെ

എനിക്കു ഞാനായിത്തന്നെ പിറക്കണം.

നിന്റെ അമ്മിഞ്ഞ നുണഞ്ഞ്,

നിന്റെ വാത്സല്യം നുകര്‍ന്ന്

ഒരിക്കല്‍ക്കൂടി ആ മടിയില്‍ തല ചായ്ക്കണം.

അന്ന്,

നമുക്കിടയില്‍ ഒരിക്കലും വേര്‍പെടാത്ത

പൊക്കിള്‍ക്കൊടിയുടെ കണ്ണികള്‍ വേണം.

ഒരിക്കലും മാഞ്ഞുപോകാത്ത

പച്ചവിരിച്ച പാടങ്ങള്‍ വേണം,

ഒഴുക്കു നിലയ്ക്കാത്ത പുഴയും.



അമ്മേ,

ഞാനിപ്പോള്‍ മരിച്ചോട്ടേ?

ഒരിക്കല്‍ക്കൂടി പിറവിയെടുക്കാന്‍..

8 അഭിപ്രായങ്ങൾ:

ഹരീഷ് തൊടുപുഴ പറഞ്ഞു...

മനസ്സില്‍ തങ്ങി നില്‍ക്കുന്നു ഓരോ വരികളും..
അമ്മയോടത്രക്കു സ്നേഹമാണല്ലേ..??


അന്ന്,

നമുക്കിടയില്‍ ഒരിക്കലും വേര്‍പെടാത്ത

പൊക്കിള്‍ക്കൊടിയുടെ കണ്ണികള്‍ വേണം.


അമ്മേ,

ഞാനിപ്പോള്‍ മരിച്ചോട്ടേ?

ഒരിക്കല്‍ക്കൂടി പിറവിയെടുക്കാന്‍..



ഹാ..
നൈസ്..
അഭിനന്ദനങ്ങള്‍..

കുഞ്ഞാമിന പറഞ്ഞു...

‘അമ്മ’ എല്ലാവർക്കും വല്ലാത്തൊരു വികാരം തന്നെയാണ്. ചുരുങ്ങിയ വരികളിലൂടെ വളരെ നന്നായി പറഞ്ഞ് വച്ചിരിക്കുന്നു ഇവിടെയത്. ആശംസകൾ

ദീപാങ്കുരന്‍ പറഞ്ഞു...

fantastic....u r in full of fantacy..hahah....

ഞാനിപ്പോള്‍ മരിച്ചോട്ടേ?
ഒരിക്കല്‍ക്കൂടി പിറവിയെടുക്കാന്‍..

nee oru swapna jeevi thanne

Jishad Cronic പറഞ്ഞു...

ഒരിക്കല്‍ക്കൂടി ആ മടിയില്‍ തല ചായ്ക്കണം.

കൊള്ളാം വീണ്ടും പ്രതീക്ഷിക്കുന്നു.

Unknown പറഞ്ഞു...

കവിതയും ചിന്തയും നന്നായി...
അവസാനം ക്ലീഷേ ആയോന്നൊരു സംശയം..

ദീപാങ്കുരന്‍ പറഞ്ഞു...

hihih...anything new? its old one

Styphinson Toms പറഞ്ഞു...

ആദ്യമായിട്ടാണ് ഈ വഴിക്ക് .. രണ്ടും ഇഷ്ട്ടപെട്ടു .. ലേ ഔട്ടും, കവിതകളും .. ഹ്രദയത്തില്‍ തൊടുന്ന വരികള്‍ ആശംസകള്‍

Unknown പറഞ്ഞു...

ഒരു പുഴ പോലെ, തെന്നൽ പോലെ ഹൃദയത്തിന്റെ അഘാധതയിലേക്കു ഊർന്നു വീഴുന്ന മനോഹരമായ വാഗ്ധോരണി.. അഭിനന്ദനത്തിന്റെ വാടാ മലരുകൾ!