16/8/08

രാധയുടെ മാത്രം


ഞാന്‍ രാധയായിരുന്നു
കൃഷ്‌ണന്റെ രാധ
കൃഷ്‌ണന്‍,
രാധയുടേതാണ്‌.
രാധയുടെ മാത്രം.

വൃന്ദാവനത്തില്‍
കാമിച്ചു കൊണ്ടിരുന്നപ്പോള്‍
നിറുകയില്‍ ചുംബിച്ച്‌
എന്നോടവന്‍ മന്ത്രിച്ചു
'' നീ എന്റേതാണ്‌
എന്റേതു മാത്രം""
ഓടക്കുഴലൂതി എന്നെ
മാടി വിളിക്കുമ്പോഴും
അവന്‍ എന്റേതായിരുന്നു

പിന്നെ;
എപ്പോഴാണ്‌
കൃഷ്‌ണന്‍
എനിക്ക്‌ നഷ്ടമായത്‌?
രാസകേളികള്‍ക്ക്‌
ഗോപികമാരെ തെരഞ്ഞപ്പോള്‍
രാധയെ മറന്ന കണ്ണന്‍.

വീണ്ടുമവന്‍ എന്നോട്‌ മന്ത്രിച്ചു
'' കാമത്തിന്‌ ഒരര്‍ത്ഥമേയുള്ളൂ
കാമം മാത്രം``
ചുംബനത്തിനപ്പോള്‍
മരണത്തിന്റെ തണുപ്പായിരുന്നു
തണുപ്പ്‌ താഴോട്ടിറങ്ങവേ
അവന്‍ പറഞ്ഞു
'' എന്റെ കാമത്തിന്റെ
ഇരയാണു നീ``

കൃഷ്‌ണനിപ്പോള്‍
മറ്റൊരു മുഖമാണ്‌
രൗദ്രഭാവമണിഞ്ഞ
കീചകന്റെ....

7 അഭിപ്രായങ്ങൾ:

കാവലാന്‍ പറഞ്ഞു...

"വൃന്ദാവനത്തില്‍
കാമിച്ചു കൊണ്ടിരുന്നപ്പോള്‍
നിറുകയില്‍ ചുംബിച്ച്‌.........''

കണ്ണന്‍ കാമവും കൊടുത്തിരുന്നെന്നോ?.....പ്രണയം എന്നാണുദ്ധേശിച്ചതെങ്കില്‍ രണ്ടിനും തമ്മില്‍ അജഗജാന്തരം ഉണ്ട്.

sandoz പറഞ്ഞു...

കര്‍ത്താവിനറിയാം...
[ഒടേതമ്പുരാനായ കര്‍ത്താവല്ലാ...
കര്‍മ്മം ചെയ്യുന്ന കര്‍ത്താവ്..എടക്ക് ക്രിയേം..]

മഴയുടെ മകള്‍ പറഞ്ഞു...

ശരിയാണു കാവലനേ.. പ്രണയവും കാമവും രണ്ടാണ്‌. പക്ഷേ ഒന്നുണ്ട്‌. പ്രണയത്തിന്റെ മൂര്‍ധന്യാവസ്ഥയിലാണു കാമം പലപ്പോഴും വെളിവാകുക

കാവലാന്‍ പറഞ്ഞു...

മഴമകളേ,

എനിക്കാണോ താങ്കള്‍ക്കാണോ തെറ്റിദ്ധാരണെ യെന്നറിയില്ല.
എനിക്കു തോന്നുന്നില്ല അങ്ങനെ, പ്രണയത്തിന്റെ മൂര്‍ധന്യം കാമമാണെന്ന്.കാമം പ്രണയത്തിന്റെ ചമയങ്ങളിട്ടു വരാം പക്ഷേ തിരിച്ച് അത് സാധ്യമല്ല.പ്രണയം എന്തെങ്കിലും മറച്ചു വച്ചല്ല ആരംഭിക്കുന്നത്.

വരികളൊക്കെ കൊള്ളാം എന്നാലും അതിലെ കൃഷ്ണന്റെ കാമം എന്ന ആശയം എനിക്കങ്ങു ദഹിച്ചില്ല അതു കൊണ്ടു സൂചിപ്പിച്ചെന്നു മാത്രം.

നരിക്കുന്നൻ പറഞ്ഞു...

'' കാമത്തിന്‌ ഒരര്‍ത്ഥമേയുള്ളൂ
കാമം മാത്രം``

പ്രണയത്തിനും.......

--xh-- പറഞ്ഞു...

പ്രനയവും കാമവും ഇണപിരിഞ്ഞിരിക്കുന്നു... പ്രണയത്തിന്റെ ചമയങള്‍ അണിയാതെ കാമം പലപ്പൊഴും പ്രത്യക്ഷപ്പെടാറില്ല... രാധ കൃഷ്‌ണന്റെ മാത്രമായിരുന്നു... പക്ഷെ, കൃഷ്‌ണന്‍ ഒരിക്കലും രാധയുടെ മാത്രമായിരുന്നില്ല...

shinu പറഞ്ഞു...

kaalam kane
thani kallanakki
Achummanod pareanju nokkam
Verde onnum nadakkanalla keto