4/10/08

സ്വപ്‌നഗിരിയിലേക്കുള്ള വണ്ടി


അതൊരു മഴക്കാലമായിരുന്നു

മഴ നനഞ്ഞ്‌,
ഓടിയെത്തിയപ്പോഴേക്കും
തീവണ്ടി നേര്‍ത്ത കിതപ്പോടെ
ചൂളംകുത്തിപ്പാഞ്ഞു പോയി.
സ്വപ്‌നഗിരിയിലേക്കുള്ള അവസാനവണ്ടി.

വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനു ശേഷം
എന്നെ തേടിയെത്തിയ
ഒറ്റക്കോച്ചുള്ള തീവണ്ടി.
വണ്ടിക്കൊപ്പം പാഞ്ഞു പോയത്‌
എന്റെ ജീവിതവും.

ആ വണ്ടിയിലായിരുന്നു എന്റെ കൂട്ടുകാരന്‍
തീവണ്ടിയെ പ്രണയിച്ചവന്‍,
വാഗ്‌ദാനങ്ങളുടെ തോഴന്‍.
അവനിപ്പോള്‍
സ്വപ്‌നഗിരിയിലേക്കുള്ള യാത്രയിലാവും.

പെയ്‌തു തോര്‍ന്ന മഴയും
മാഞ്ഞു തുടങ്ങിയ സന്ധ്യയും
എന്നെ നോക്കി പരിഹസിച്ചു.
ഇപ്പോള്‍,
ഈ റെയില്‍വേ സ്‌റ്റേഷനില്‍
ഞാന്‍ തനിച്ചാണ്‌.


മുറിഞ്ഞ മനസ്സും,
തുറിച്ച കണ്ണുകളും,
തണുത്തുറഞ്ഞ ശരീരവുമുള്ള
യാത്രികരുണ്ടെങ്കിലും ഞാന്‍ തനിച്ചാണ്‌.
ഇരുട്ട്‌ എന്നെ കീഴ്‌പ്പെടുത്തുന്നതു വരേ...

12 അഭിപ്രായങ്ങൾ:

സിമി പറഞ്ഞു...

kollaam

ശ്രീ പറഞ്ഞു...

നന്നായിരിയ്ക്കുന്നു.

--xh-- പറഞ്ഞു...

അവസാനമോ അതൊ ഇനിയും വരുമോ എന്ന് ആര്‍ക്കറിയാം? കാലചക്രത്തിന്റെ വഴിയില്‍ അവസാനം എന്നൊരു വാക്കിന്‌ എന്തര്‍ഥം?

Aakash പറഞ്ഞു...

കവിതകള്‍ വായിച്ചു പോവുകയേ പതിവുള്ളു.. എന്റെ മനസ്സില്‍ പതിഞ്ഞു കിടക്കുന്ന ചില ബിംബങ്ങള്‍ ഇതില്‍ കണ്ടതിനാലാണോ.. സുഖമുള്ള ഒരു നൊമ്പരമായി ഈ കവിത അനുഭവപ്പെടുന്നു..

ആശംസകള്‍..

വരവൂരാൻ പറഞ്ഞു...

അവനിപ്പോള്‍
സ്വപ്‌നഗിരിയിലേക്കുള്ള യാത്രയിലാവും
ആശംസകളോടെ

മഴയുടെ മകള്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ദീപാങ്കുരന്‍ പറഞ്ഞു...

എന്താടോ... നേര്‍ത്ത കിതപ്പോടെ എങ്ങനാടോ തീവണ്ടീ ചൂളംകുത്തിപ്പായുന്നത്‌?

മഴയുടെ മകള്‍ പറഞ്ഞു...

swapnagiriyilekkulla vandi angana... at matulla train pole allallooooo deepanguraaaaa

രണ്‍ജിത് ചെമ്മാട്. പറഞ്ഞു...

ഒരു കൂട നിറയെ മനോഹരമായ കവിതകള്‍!
എല്ലാം വേറിട്ട ശബ്ദവുമായി, കാല്പ്പനികവും, സുന്ദരവും
പ്രണയഭാവവുമായി മഴനിലാവു പോലെ ഒളിഞ്ഞും തെളിഞ്ഞും നില്‍ക്കുന്നു.!
ആശംസകള്‍... തുടര്‍ന്നും നല്ല രചനകള്‍ പ്രതീക്ഷിക്കുന്നു

വീട് എന്ന കവിത വളരെയിഷ്ടമായി!

"വാക്കുകള്‍ തെറിച്ചു വീഴുമ്പോള്‍
അവയുടെ മുന തട്ടി
ഭിത്തി വിണ്ടു.
വിള്ളല്‍ വീണ വീടിപ്പോള്‍
ഒഴിഞ്ഞ പ്രേതപ്പറമ്പ്‌ പോലെ ശൂന്യം."
നല്ല ബിംബങ്ങള്‍

മുസാഫിര്‍ പറഞ്ഞു...

എന്തോ ഒരു നഷ്ടബോധത്തിന്റെ വിങ്ങലാണല്ലോ എല്ലാ കവിതയിലും കഥകളിലും കണ്ടത്.അതോ എനിക്ക് മാത്രം തോന്നിയതാണോ ?

മുന്നൂറാന്‍ പറഞ്ഞു...

???

Mahi പറഞ്ഞു...

ഈ കവിത വല്ലതെ ഇഷ്ടമായി മഴ വല്ലത്തൊരു സാന്നിദ്ധ്യമായ്‌ അതിലുണ്ടെന്നതു തന്നെ കാരണം