7/11/08

മയക്കുമരുന്ന്‌


നീണ്ട ഇടനാഴിയുടെ
അങ്ങേയറ്റത്താണ്‌ എന്റെ മുറി
പ്രകാശം അരിച്ചിറങ്ങുന്ന
മുറിക്കുള്ളിലിരുന്നു
ഞാനിപ്പോള്‍ വിഷാദം രുചിക്കുന്നു.

നേര്‍ത്ത ലോഹക്കുഴലിലൂടെ
ഞരമ്പുകളില്‍ ആഴ്ന്നിറങ്ങുന്ന
പെത്തഡിനു വിഷാദത്തിന്റെ മണം.
ചുവന്ന വെള്ളത്തില്‍
ഒഴുകിപ്പരന്ന മരുന്നിനിപ്പോള്‍
ഭ്രാന്തിന്റെ വേഗത.

കടന്നല്‍ക്കൂട്ടങ്ങള്‍
തലയ്‌ക്കുള്ളില്‍ ചൂളം കുത്തുമ്പോള്‍,
ചുവന്ന വെള്ളം നീലയാകുമ്പോള്‍,

ദൂരെ,
മരുഭൂമിയില്‍ ഞാനെന്റെ
മണല്‍പ്പാവ കാണുന്നു.
പാവയ്ക്കരികില്‍ തകര്‍ന്നടിഞ്ഞ
എന്റെ കൊട്ടാരവും.

10 അഭിപ്രായങ്ങൾ:

ഭൂമിപുത്രി പറഞ്ഞു...

അവസാനത്തെ ആ ചിത്രം മനസ്സിൽ തെളിഞ്ഞുനിൽക്കുന്നു

Jayasree Lakshmy Kumar പറഞ്ഞു...

നല്ല വരികൾ

Unknown പറഞ്ഞു...

veendum vishadathinte varikal..

വരവൂരാൻ പറഞ്ഞു...

മഴയുടെ മകള്‍, തനിക്കുള്ളിലെ മരുഭുമിയെ കുറിച്ചു വേവലാതി പെടുന്നോ

മുസാഫിര്‍ പറഞ്ഞു...

അറം പറ്റുന്ന വാക്കുകള്‍ ഒന്നും പറയല്ലെ.കവിത ഇഷ്ടപ്പെട്ടു.

മയൂര പറഞ്ഞു...

വക്കുകൾ വായനയിൽ ചിത്രമാകുന്നു...
ഇഷ്ടമായി :)

--xh-- പറഞ്ഞു...

u r getting better by each piece u write :) it is a pleasure to come here and read ur scribbles...

മഴയുടെ മകള്‍ പറഞ്ഞു...

evide vanna ellavarkkum nandi

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

മഴയുടെ മകളെ നിന്റെ പേരെന്താ... തുലാവര്‍ഷമെന്നാണോ?
നല്ല വരികള്‍.. ചിന്തകള്‍... ആശംസകള്‍...

അജ്ഞാതന്‍ പറഞ്ഞു...

വിഷാദത്തിന്റെ നിറമെന്താ? വിഷാദത്തിന്റെ നിറം ?
ചുവപ്പ് നീലയാവുന്നു, അത് ചോര വിഷമാവുന്നു എന്നല്ലേ.
കൊള്ളാം......