12/11/08

വേദന


എന്റെ കരള്‍
വീണ്ടും പുഴുവരിയ്‌ക്കുന്നു.
ആമാശയത്തിനുള്ളില്‍ നിന്നു
പുറത്തു കടന്ന
സൂചിപ്പുഴുക്കള്‍ ഞാന്നു
കിടന്നെന്റെ ഹൃദയം വേദനിയ്‌ക്കുന്നു.
മരണത്തിന്റെ ആലിപ്പഴങ്ങള്‍ ഉതിര്‍ന്നു
വീണെനിക്കു തണുക്കുന്നു
ശൂന്യമായ നാലു ചുവരുകള്‍ക്കുള്ളില്‍
ഞാനും ജീവിതവും പുണര്‍ന്നുറങ്ങി.
നീണ്ട ഉറക്കത്തില്‍ നിന്നുണരാന്‍
ആരെങ്കിലും എന്നെയൊന്നു വിളിച്ചിരുന്നെങ്കില്‍....
എന്റെ കരളില്‍ ദ്വാരം വീണിരിക്കുന്നു.
വേദനയുടെ കടലേ,
നീയെന്നാണിനി വറ്റുക?
വറ്റിത്തീര്‍ന്ന ജലാശയത്തില്‍
ഞാനെന്റെ റോസാപ്പൂക്കള്‍ വിരിയിക്കട്ടെ.
വേദനയുടെ കടലേ,
നീയെന്നാണ്‌ വറ്റിത്തീരുക?

9 അഭിപ്രായങ്ങൾ:

മുന്നൂറാന്‍ പറഞ്ഞു...

ഈ വേദന താങ്ങാന്‍ വയ്യ.....

ummukulsu പറഞ്ഞു...

enikum...

മുരളിക... പറഞ്ഞു...

''വേദനയുടെ കടലേ,
നീയെന്നാണിനി വറ്റുക?...........''

keep writing. dont b upset...

--xh-- പറഞ്ഞു...

you write so well that it leaves my heat heavy...

വരവൂരാൻ പറഞ്ഞു...

എന്തു പറ്റി ഇത്ര വേദനിക്കാൻ ഇങ്ങിനെ ഉരുകാൻ .... തീർച്ചായായും റോസ്സാപൂക്കൾ വിരിയട്ടെ മനസ്സിൽ
ആശംസകൾ

അനൂപ്‌ കോതനല്ലൂര്‍ പറഞ്ഞു...

വേദനയുടെ കടലേ,
നീയെന്നാണ്‌ വറ്റിത്തീരുക
വേദനയുടെ കടൽ വറ്റട്ടേ
അവിടെ സേനഹത്തിന്റെ കടൽ നിറയട്ടേ

dreamy eyes/അപരിചിത പറഞ്ഞു...

അപാര എഴുത്ത്‌
ഒരുപാട്‌ ഇഷ്ടപെട്ടു ഈ ബ്ലോഗ്‌

മയൂര പറഞ്ഞു...

വായനയിലുടനീളം ഉള്ളിലാകെ വേദനയുടെ പുഴുവരിക്കൽ ഉളവാക്കുവാൻ ആകുന്നുണ്ട് വരികൾക്ക്...

ഇഷ്ടമായി :)

അജ്ഞാതന്‍ പറഞ്ഞു...

അത്ഭുതമായിരിക്കുന്നു ! ഞാനും എഴുതിയിട്ടുണ്ട് ഇതേ പേരില്‍ ഒരു കവിത "വേദന".