16/7/09

കണക്കുകൂട്ടല്‍


വട്ടത്തിലും
നീളത്തിലും
കൂട്ടിയുംകുറച്ചും
കണക്കു കൂട്ടി.
പതുക്കെ
അടിവെച്ചടിവെച്ച്
ഉത്തരത്തില്‍ ചെന്ന്
തൂങ്ങിയാടി.
കണ്ണുകള്‍ തുറിച്ച്,
നാക്കു കടിച്ച്്,
ആഹാ!
താഴെ,
അലമുറയിടുന്നവര്‍ക്കിടയില്‍
കണ്ണും തള്ളിയിരുപ്പുണ്ട്
നീ.....
പതുക്കെ പറഞ്ഞു

ഇന്‍ഷൂറന്‍സ്
നിനക്കു തന്നെ.
**************
വട്ടത്തിലും
നീളത്തിലും
കൂട്ടിയുംകുറച്ചും
കണക്കു കൂട്ടി.
പിന്നെ,
പട്ടുചേല ചുറ്റി,
മുല്ലപ്പൂമാല ചൂടി,
പുറംവാതില്‍ ചാരി
തെരുവിലേക്ക്!
പുറത്ത്,
അന്തം വ്ിട്ട കണ്ണുകളുമായി
നിന്നു ഞാന്‍..
പ്ലസും മൈനസും
ഒമ്പതും ഒന്നും നാലും,
സ്ഥാനം തെറ്റിയ
അക്കങ്ങളും ചിഹ്നങ്ങളും
മുറ്റത്ത് ചിതറിക്കിടന്നു.

4 അഭിപ്രായങ്ങൾ:

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

കുറെ നാളുകള്‍ക്കു ശേഷമുള്ള ഈ തിരിച്ചു വരവ് നന്നായി.. ആശംസകള്‍..

Dinu പറഞ്ഞു...

അതെ, കണക്കുകള്‍ തെറ്റി എന്ന് തോന്നുംപോളാണ് കണക്കു പുസ്തകം കത്തിക്കാം എന്ന് തോന്നുക
കൂട്ടുന്നതൊന്നും കൂടുന്നില്ല , എത്ര കുറച്ചിട്ടും ഒന്നും കുറയുന്നും ഇല്ല ...

Unknown പറഞ്ഞു...

വേനലിനു മുമ്പേ അപ്രത്യക്ഷയായ മഴയുടെ മകളെ
മഴക്കാലമായിട്ടും കണ്ടില്ലല്ലോ എന്ന്‌ കരുതിയിരിക്കുകയായിരിന്നു.

നാട്ടിലെങ്ങും പേമാരിയും വെള്ളപ്പൊക്കവും
തകര്‍ത്താടുന്ന ദിവസം തന്നെ പ്രത്യക്ഷപ്പെട്ടല്ലോ..
സന്തോഷം!

നല്ല വരികള്‍..

Unknown പറഞ്ഞു...

Simple but so impressive writing, best wishes.