12/6/10

മഴക്കാല ചിന്തകള്‍ (ഒരു പ്രണയകവിത)


മഴ പെയ്യുന്നുണ്ട്
ഇടി വെട്ടുന്നുമുണ്ട്
ഹൃദയത്തിലാണെന്നു മാത്രം.
വൈകി വന്ന എന്റെ പ്രണയമേ,
ദൂരെയിരുന്ന് നീ കാണുന്നില്ലേ...
നാമൊരുമിച്ചു നനയാന്‍
കൊതിച്ച ഈ മഴക്കാലം.

തുള വീണ മനസ്സിലൂടെ
ഓര്‍മകള്‍ ചോര്‍ന്നൊലിക്കുന്നു.
ഓര്‍മകളുടെ ഈ മഴ നനയാന്‍
ഈ വഴിത്താരയില്‍ ഞാന്‍ വീണ്ടും തനിച്ച്.

മാഞ്ഞു പോയൊരു മഴക്കാലസന്ധ്യയാണ്
ഇപ്പോഴെനിക്കു മുന്നില്‍.
കര്‍ക്കിടകത്തിന്റെ കുളിരുമായെത്തി,
ഹൃദയത്തില്‍ ഇടിമിന്നലേല്‍പ്പിച്ചു
മാഞ്ഞുപോയ സന്ധ്യ.
ചാറ്റല്‍ മഴയുടെ സൗന്ദര്യവുമായി,
കുണുങ്ങി കുണുങ്ങി പെയ്തു
മുന്നില്‍ വന്നു നിന്ന നിന്റെ രൂപം.
ഇടവപ്പാതിയായി എന്റെ മുമ്പില്‍
തകര്‍ത്തു പെയ്തിട്ടും
അറിയാതെ പോയ പ്രണയമേ....
വൈകിയെത്തിയ ഈ വേളയില്‍
എന്റെ മനസ്സിലിപ്പോള്‍
തുലാവര്‍ഷം തകര്‍ത്തു പെയ്യുന്നു,
ഹൃദയം കിടുക്കി ഇടിയും
മുറിവേല്‍പ്പിച്ച് മിന്നലും.

എങ്കിലും എന്റെ പ്രണയമേ,
അറിയുന്നു ഞാന്‍..
ഈ മഴക്കാലത്തിനും ഒരു സുഖമുണ്ട്.
നനുത്ത സുഖം.

14 അഭിപ്രായങ്ങൾ:

പട്ടേപ്പാടം റാംജി പറഞ്ഞു...

തുള വീണ മനസ്സിലൂടെ
ഓര്‍മകള്‍ ചോര്‍ന്നൊലിക്കുന്നു.
ഓര്‍മകളുടെ ഈ മഴ നനയാന്‍
ഈ വഴിത്താരയില്‍ ഞാന്‍ വീണ്ടും തനിച്ച്.


മനോഹരമായ വരികള്‍.

ദീപാങ്കുരന്‍ പറഞ്ഞു...

വൈകി വന്ന എന്റെ പ്രണയമേ,
ദൂരെയിരുന്ന് നീ കാണുന്നില്ലേ...
നാമൊരുമിച്ചു നനയാന്‍
കൊതിച്ച ഈ മഴക്കാലം.


ho.... ente oru karyam....hihihiih
kollam... nalla kavitha

Dinu പറഞ്ഞു...

ഈ പേമാരി കാറ്റില്‍
ഓര്‍മകളെ പറത്തികളയുക
വാര്‍ത്ത വായിച്ചില്ലേ,
നാട്ടില്‍ ഉരുള്‍ പൊട്ടുന്നു
പ്രണയും ആ ഒഴുക്കിന്റെ വഴിയില്‍ വലിച്ചെറിയുക

പിന്നെ വര്‍ഷത്തിലൊരിക്കല്‍, ആലുവ മണപ്പുറത്ത്, ഒരുമിച്ചു ബലിയിടാന്‍ പോകുക ..

മഴയുടെ മകള്‍ പറഞ്ഞു...

ramji, deepanguran and dinzan.. thanks to all

Unknown പറഞ്ഞു...

appreciating for a gud work..

Styphinson Toms പറഞ്ഞു...

kavitha nannayirikkunnu.. ishttapettu..

മഴയുടെ മകള്‍ പറഞ്ഞു...

സോണ മഴ പ്രണയത്തിന്റെ മാത്രം പ്രതീകമല്ലല്ലോ.. എന്റെ അഭിപ്രായമാണേ. എല്ലാ തരം വികാരങ്ങളും വിചാരങ്ങളും മഴ തരുന്നുണ്ടെന്നാണ് എന്റെ വിശ്വാസം.. എന്തായാലും നന്ദിയുണ്ട്‌ട്ടോ...

റ്റോംസ് ചേട്ടാ.. കവിത നന്നായെന്നു പറഞ്ഞതിന് നന്ദി..

the man to walk with പറഞ്ഞു...

മുറിവേല്‍പ്പിച്ച് മിന്നലും...
ishtaayi

ശ്രീനാഥന്‍ പറഞ്ഞു...

മഴ നൂലുകൾ കൊണ്ട് പ്രണയകവിത തുന്നുന്നു, സുഖകരം.

മഴയുടെ മകള്‍ പറഞ്ഞു...

sreenadhan, man to walk with..

thanks to all

Faisal Alimuth പറഞ്ഞു...

തുള വീണ മനസ്സിലൂടെ
ഓര്‍മകള്‍ ചോര്‍ന്നൊലിക്കുന്നു. ..!
ഈ മഴക്കാല ചിന്തകള്‍ക്കും ഒരു ചന്തമുണ്ട്..!

Unknown പറഞ്ഞു...

പ്രണയമണിത്തൂവൽ കൊഴിയും പവിഴമഴ..തോരാത്ത മോഹമീമഴ..മഴ.. മഴ..നന്നായി.. മനോഹരം.. അതിയായ സന്തോഷം അറിയിക്കട്ടെ...

Styphinson Toms പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Unknown പറഞ്ഞു...

A Mother's Love ............
"Before you were conceived, I wanted you. Before you were born, I loved you.
Before you were here an hour, I would die for you............
"This is the miracle of life."