22/11/11

ആത്മാവു നഷ്ടപ്പെട്ടവള്‍ഇനിയൊരിക്കലും തിരിച്ചുകിട്ടാത്തവിധം
ഞാനെന്നെത്തന്നെ എനിക്കു
നഷ്ടപ്പെടുത്തിയിരിക്കുന്നു
ശബ്ദമില്ലാതെ ഞാന്‍
അലറിക്കരഞ്ഞു കൊണ്ടേയിരുന്നു.
നഷ്ടമായ ബാല്യത്തെയോര്‍ത്ത്,
എനിക്കു തന്നെ പണയം വെച്ച
സ്വപ്‌നങ്ങളേയും ചിന്തകളേയുമോര്‍ത്ത്.

അത്ഭുതം,
കരഞ്ഞിട്ടും കണ്ണീരെവിടെ?
ഉറവ വറ്റിയതുകൊണ്ടായിരിക്കണം..
ഇനിയൊരു ഉറവയ്ക്കു ഞാനെവിടെപ്പോകണം.
അടുത്ത മഴക്കാലം വരേയ്ക്കുമോ?

പണ്ടാരോ പറഞ്ഞു കേട്ട
കഥകളിലൊന്നിലൊരു ശവുണ്ഡിയുണ്ട്..
സ്വയം ആത്മാവിനെ നഷ്ടമാക്കി
പ്രേതാത്മാവിനെ ആവാഹിക്കുന്ന ശവുണ്ഡികള്‍..
ആത്മാവു നഷ്ടമാക്കി ജീവിക്കുന്ന
ഞാനുമൊരു ശവുണ്ഡിയാകുമോ?

ഹേ..
ആത്മാവു നഷ്ടമാക്കിയവളേ..
നിനക്കിനി മടക്കമില്ല
തിരികെ വരാനാകാത്ത വിധം
നീ തന്നെ നിന്നെ നഷ്ടപ്പെടുത്തിയിരിക്കുന്നു.
ഓര്‍മ്മകള്‍ വട്ടമിട്ടു പറക്കുന്ന
താഴ്‌വാരമാകും ഇനി നിന്റെ ലോകം
അവിടെ നിന്നെ വേദനിപ്പിച്ചു കൊണ്ട്
ഓര്‍മ്മമരങ്ങള്‍ മുളച്ചുകൊണ്ടേയിരിക്കും

6 അഭിപ്രായങ്ങൾ:

ഗുല്‍നാര്‍ പറഞ്ഞു...

ഓര്‍മ്മകള്‍ വട്ടമിട്ടു പറക്കുന്ന
താഴ്‌വാരമാകും ഇനി നിന്റെ ലോകം
അവിടെ നിന്നെ വേദനിപ്പിച്ചു കൊണ്ട്
ഓര്‍മ്മമരങ്ങള്‍ മുളച്ചുകൊണ്ടേയിരിക്കും!!!!!
ആത്മാര്‍ത്ഥമായ സ്വയം വിലയിരുത്തല്‍ അതെല്ലാവര്‍ക്കും സാധ്യമല്ല , അതിന്നായാല്‍ ചിന്തകള്‍ സമുന്നതിയിലേക്ക് എന്നാശിക്കാം ...ആശംസകള്‍

പട്ടേപ്പാടം റാംജി പറഞ്ഞു...

ആത്മാവ് നഷ്ടപ്പെടുന്നത് തിരിച്ചറിയുന്നത് അവസാനം ആകുമ്പോഴാണ് ദുഃഖം.

മണികണ്‍ഠന്‍ പറഞ്ഞു...

ഹേ..
ആത്മാവു നഷ്ടമാക്കിയവളേ..
നിനക്കിനി മടക്കമില്ല
തിരികെ വരാനാകാത്ത വിധം
നീ തന്നെ നിന്നെ നഷ്ടപ്പെടുത്തിയിരിക്കുന്നു.


നല്ല വരികള്‍
ഭാവുകങ്ങള്‍,,,,

dreamer പറഞ്ഞു...

കൊള്ളാം, നല്ല വരികള്‍

ശ്രീനാഥന്‍ പറഞ്ഞു...

വല്ലാത്തൊരു വേദന നിറഞ്ഞ വരികൾ. ഈ ശവുണ്ഡി ഭയങ്കരമായ ഒരു പ്രതീകമാണ്. ശങ്കരനാരായണന്റെ ആ പേരിലുള്ള നോവൽ ഞാൻ ഓർത്തുപോയി.

ഷംസ്-കിഴാടയില്‍ പറഞ്ഞു...

ഓര്‍മ മരങ്ങളില്‍ നല്ലത് മാത്രം പൂക്കട്ടെ... ആശംസകള്‍