29/1/09

സങ്കടംഉള്ളില്‍ നിന്നു


തേട്ടി വന്ന


വാക്കുകളെ ചുരുട്ടിക്കൂട്ടി


മൂലയ്‌ക്കിട്ടു.


മൂലയില്‍ നിന്നു തോണ്ടിയെടുത്ത്‌


മൗനത്തിന്റെ


കട്ടിയുള്ള പുറന്തോടു കൊണ്ടതിനെ


മൂടിപ്പൊതിഞ്ഞ്‌


ഹൃദയത്തിലടുക്കി വെച്ചു.


എന്നാല്‍,


വൈകിപ്പോയി.


മരിച്ച മനസിന്റെ


കോണില്‍ നിന്ന്‌ എത്തി


നോക്കാന്‍ തുടങ്ങിയിരുന്നു


കരച്ചിലിന്റെ നേര്‍ത്ത


ചീളുകള്‍..

4 അഭിപ്രായങ്ങൾ:

--xh-- പറഞ്ഞു...

:| ചിലപ്പോ ഒന്നു നല്ലോണം കരയുന്നതാ നല്ലത്...

...പകല്‍കിനാവന്‍...daYdreamEr... പറഞ്ഞു...

മരിച്ച മനസിന്റെ
കോണില്‍ നിന്ന്‌ എത്തി
നോക്കാന്‍ തുടങ്ങിയിരുന്നു
കരച്ചിലിന്റെ നേര്‍ത്ത
ചീളുകള്‍..

ദേ പിന്നേം സങ്കടപ്പെടുന്നു... മഴയില്‍ നനഞ്ഞു തോര്‍ന്ന വാക്കുകള്‍...!!
കൊള്ളാട്ടോ...

ശ്രീഇടമൺ പറഞ്ഞു...

സങ്കടം നന്നായിട്ടുണ്ട്...
നല്ല വരികള്‍...

ആശംസകള്‍...*

വരവൂരാൻ പറഞ്ഞു...

മൗനത്തിന്റെ
കട്ടിയുള്ള പുറന്തോടു കൊണ്ടതിനെ
മൂടിപ്പൊതിഞ്ഞ്‌
ഹൃദയത്തിലടുക്കി വെച്ചു.
എന്നാല്‍,
വൈകിപ്പോയി

വൈകി പോയി എന്ന് സങ്കടപ്പെടെണ്ടാ
കരച്ചിലിന്റെ നേര്‍ത്ത
ചീളുകള്‍
അത്ര മോശമൊന്നുമല്ലാ