21/7/09

കാത്തിരിപ്പ്


നിന്റെ സൗധത്തില്‍
ഞാനെത്തിച്ചേരുന്ന നിമിഷം
ഇനിയും അകലെയെന്നോ?
എനിക്കു പേടിയാകുന്നു.
എവിടെയാണ് പിഴച്ചത്?
കടന്നു പോയ കാറ്റിനും
നിന്റെ ഗന്ധം

കാത്തിരിപ്പു നീളുമ്പോഴേക്കും
എന്റ മണ്‍വീണ ചിതലെടുക്കും.
വയ്യ,
എനിക്കെന്റെ മണ്‍വീണ മീട്ടണം.
പക്ഷേ,
എനിക്കു ഭയമാകുന്നു.
എവിടെയാണിനി പിഴയ്ക്കുക?

[21.7.2009 ല്‍ മാധ്യമം ദിനപ്പത്രം ഗള്‍ഫ് എഡിഷനില്‍ പ്രസിദ്ധീകരിച്ചത്‌]

5 അഭിപ്രായങ്ങൾ:

മുന്നൂറാന്‍ പറഞ്ഞു...

മാധ്യമം ഗള്‍ഫ്‌ ഫീച്ചറില്‍ കണ്ടിരുന്നു.....

വരവൂരാൻ പറഞ്ഞു...

അതെയോ...നന്നായിട്ടുണ്ട്‌

അരുണ്‍  പറഞ്ഞു...

നന്നായിട്ടുണ്ട്‌

ദീപാങ്കുരന്‍ പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
AMAL പറഞ്ഞു...

നന്നായിട്ടുണ്ട് എനിക്ക് വളരെ ഇഷ്ടമാണ് എങ്ങനെ എഴുതുന്നവരെ